
കുന്നംകുളം പാറേമ്പാടത്ത് ഉണ്ടായ ഗുരുതര വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തൃശൂരിലെ അമല ആശുപത്രിയിലേക്കും അപ്പോളോ ആശുപത്രിയിലേക്കും മാറ്റി ചികിത്സയിലാണ്.
ഇന്ന് ഉച്ചയ്ക്ക് ഏകദേശം 2:30ഓടെ കോഴിക്കോട് ഭാഗത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് വന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ട് ബൈക്കും കാറും ഉൾപ്പെടെ നാല് വാഹനങ്ങളിൽ ഇടിച്ചശേഷം സമീപത്തെ വീടിന്റെ മതിൽ തകർത്ത് നിന്നു.
അപകടത്തെ തുടർന്ന് പ്രദേശത്ത് ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. പരിക്കേറ്റവരെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് ഉടൻ ആശുപത്രികളിലെത്തിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
over speed kills
മറുപടിഇല്ലാതാക്കൂwhy not the Authority check speed Governe