തൃശൂര്‍: വരവൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ വിശദീകരണവുമായി അധ്യാപകന്‍. തൃശൂര്‍ വരവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകന്‍ മണികണ്ഠനാണ് വിശദീകരണവുമായെത്തിയത്. തല്ലിയത് തെറ്റാണെന്നും പെട്ടെന്നുണ്ടായ വികാര പ്രകടനമാണ് സംഭവത്തിന് ഇടയാക്കിയതെന്നും മണികണ്ഠന്‍ പറഞ്ഞു. കുട്ടികള്‍ കോമാളിയെപ്പോലെ തന്നോട് പെരുമാറിയെന്നും തുടര്‍ന്നുണ്ടായ ദേഷ്യവും സങ്കടവും മൂലമാണ് വിദ്യാര്‍ത്ഥിയെ തല്ലിയതെന്നുമാണ് അധ്യാപകന്റെ വിശദീകരണം.
വിദ്യാര്‍ത്ഥിയെ തല്ലിയ സംഭവത്തില്‍ അധ്യാപകനെതിരെ പൊലീസ് കേസെടുത്തിരുന്നു. ചെറുതുരുത്തി പൊലീസിൻ്റേതായിരുന്നു നടപടി. സംഭവത്തിന് പിന്നാലെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ മന്ത്രി ബിന്ദു കൃഷ്ണ ഇടപെടുകയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകന്റെ ക്രൂരത. താഴെപ്പോയ പേനയുടെ അടപ്പ് എടുക്കാന്‍ ബെഞ്ചില്‍ നിന്ന് എത്തി നോക്കിയതിനാണ് മകനെ അധ്യാപകന്‍ അടിച്ചതെന്ന് വിദ്യാര്‍ത്ഥിയുടെ പിതാവും പറഞ്ഞിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അധ്യാപകനായ മണികണ്ഠന്‍ ഇത്തരത്തിലുള്ള മര്‍ദ്ദന മുറകള്‍ പ്രയോഗിക്കാറുണ്ടെന്നും ആരോപണമുണ്ടായിരുന്നു.

പിരിച്ചുവിട്ട് വീട്ടിൽ ഇരിക്കുമ്പോൾ വികാരമെല്ലാം ക്ഷയിച്ചോളും പെൻഷൻ പോലും കിട്ടാതാവുമ്പോൾ
മറുപടിഇല്ലാതാക്കൂമറ്റുള്ളവർക്കും പാഠമാവും
അല്ലങ്കിലും സ്കൂളുകളിൽ എന്താണ് നടക്കുന്നത് മൂന്നു വനിതാ ടീച്ചർമാർ ആണ് ശമ്പളത്തിന്കാ പുറമെ ശുണ്ടാക്കാൻ മയക്കുമരുന്ന് (MDMA)
വില്പനക്ക് ഇറങ്ങിയത്