34 ലിറ്റർ മദ്യവുമായി യുവാവിനെ പട്ടാമ്പി എക്സൈസ് പിടികൂടി


വില്പനയ്ക്കായി കൊണ്ടുപോവുകയായിരുന്ന അനധികൃത മദ്യ ശേഖരവുമായി ഒരാളെ പട്ടാമ്പി എക്സൈസ് അധികൃതർ പിടികൂടി. പട്ടാമ്പി ശങ്കരമംഗലത്ത് ആന വളവ് ഇറക്കത്തിൽ നടന്ന എക്സൈസ് പരിശോധനയിലാണ് രണ്ടു ബാഗുകളിലും സ്കൂട്ടറിലുമായി കടത്തുകയായിരുന്ന 35 ലിറ്റർ വിദേശമദ്യം വിളയൂർ ദേശത്ത് ഓലഞ്ചേരി വീട്ടിൽ ഭാസ്കരൻ മകൻ ഷൈജുവിനെ എക്സൈസ് പിടികൂടിയത്.

രണ്ടു ബാഗുകളിലായിട്ടാണ് മദ്യം സൂക്ഷിച്ചിരുന്നത്. വിദേശമദ്യവില്പനശാലയിൽ നിന്നും 450 രൂപയ്ക്ക് വാങ്ങുന്ന മദ്യം 600 രൂപയ്ക്കാണ് ഇയാൾ വിവിധ പ്രദേശങ്ങളിൽ വിറ്റു വന്നിരുന്നത്. ഓണത്തിന് വില്പന നടത്താനായിരുന്നു ലക്ഷ്യമിട്ടാണ് ഇത്രയും മദ്യം ഇയാൾ സ്റ്റോക്ക് ചെയ്തിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. 

അസി.എക്‌സൈസ് ഇൻസ്‌പെക്ടർ (G) വസന്തകുമാർ, പ്രിവെന്റീവ് ഓഫീസർ പ്രവീൺ കുമാർ, സിവിൽ എക്‌സൈസ് ഓഫീസർ സുധീഷ് ആർ നായർ, അഷറഫ് അലി, അനൂപ് രാജ് എന്നിവരും ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം