സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

കോഴിക്കോട്: സമസ്ത (ഇ. കെ വിഭാഗം) ജനറൽ സെക്രട്ടറി ശൈഖുനാ പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു.വാർദ്ധ്യകസഹജമായ അസുഖത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 81 വയസായിരുന്നു. 2022 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയാണ് കെ ആലിക്കുട്ടി മുസ്‌ലിയാര്‍. 

മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയായ ആലിക്കുട്ടി മുസ്ലിയാർ ദർസ് പഠനത്തിനു ശേഷം വിവിധ സ്ഥലങ്ങളിൽ മുദരിസായി.പിന്നീട് 1978ൽ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജിൽ അധ്യാപകനായി. പിന്നീട് ഇതേ സ്ഥാപനത്തിൻ്റെ പ്രിൻസിപ്പാലായും സേവനം അനുഷ്ഠിച്ചു. 2010ലാണ് ആലിക്കുട്ടി മുസ്ലിയാർ സമസ്ത സെക്രട്ടറിയാകുന്നത്. 2003-2005 കാലയളവിൽ കേരള സംസ്ഥാന ഹജ് കമ്മിറ്റി ചെയർമാനായും 2006-2009 കാലഘട്ടത്തിൽ കേന്ദ്ര ഹജ് കമ്മിറ്റി വൈസ് ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം