തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ഇന്ന് പീക്ക് ടൈമില്‍ ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാണ്. പുറത്തുനിന്ന് വൈദ്യുതി എത്തിച്ച് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമമാണ് നിലവില്‍ നടക്കുന്നത്. നിയന്ത്രണം ഒഴിവാക്കാനാകാത്ത സാഹചര്യമെന്നാണ് മന്ത്രി സണ്ണി ജോസഫ് നേരത്തെ അറിയിച്ചിരുന്നത്.
വര്‍ധിച്ച ഉപയോഗം, കുറഞ്ഞ ആഭ്യന്തര ഉത്പാദനം, കടം വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സാഹചര്യം എന്നിവയാണ് പ്രതിസന്ധിക്ക് കാരണം. മഴ കുറഞ്ഞതും പ്രതിസന്ധിയുടെ ആഴം കൂട്ടി. പ്രതിസന്ധി രൂക്ഷമായതോടെ ആരംഭിച്ച് വൈദ്യുതി നിയന്ത്രണത്തില്‍ നേരത്തെ വ്യാപക വിമർശനം ഉയർന്നിരുന്നു. കൃത്യമായ സമയക്രമം ഇല്ലാതെ കറണ്ട് പോകുന്നതും ഒരു ദിവസം നിരവധി തവണ ഇത് ആവർത്തിക്കുന്നതുമായിരുന്നു വിമർശനത്തിന് കാരണം.
വൈദ്യുതി മുടക്കം കാരണം ഇന്‍വെര്‍ട്ടറുകള്‍ പോലും ചാര്‍ജ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് അടക്കമുള്ള പരാതികൾ ഉയർന്നിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പീക്ക് സമയങ്ങളില്‍ 1200 മെഗാവാട്ടിലധികം അധിക വൈദ്യുതിയാണ് ഇപ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. കഴിഞ്ഞ ജൂലൈയില്‍ പ്രതിദിന ഉപയോഗം 70 ദശലക്ഷം യൂണിറ്റായിരുന്നെങ്കില്‍, ഇത്തവണ അത് 78 ദശലക്ഷമായി ഉയര്‍ന്നുവെന്നാണ് റിപ്പോർട്ട്.
