ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ നിരാഹാര സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിന് പിന്നാലെ സിജെപി പ്രവർത്തകർ പ്രതിഷേധിച്ചുയ അപ്രതീക്ഷിത നീക്കങ്ങളായിരുന്നു പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
സമാധാനപരമായി മുന്നോട്ട് പോയ സമരമാണ് പൊലീസിന്റെ ഇടപെടലിലൂടെ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. സോനം വാങ്ചുക്കിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നാണ് പൊലീസിന്റെ വിശദീകരണം. സിജെപി സ്ഥാപകൻ അഭിജീത് ദീപ്‌കെ അടക്കമുള്ള നേതാക്കല്‍ സ്ഥലത്ത് ഇല്ലാത്ത സമയത്തായിരുന്നു പൊലീസിന്റെ നടപടിയുണ്ടായത്.
