
കൂറ്റനാട്: നാഗലശ്ശേരി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് മെംബർ ഓഫീസ് ഗ്രാമകേന്ദ്രത്തിന്റെ നേതൃത്വത്തിൽ അർഹതപ്പെട്ട ഗുണഭോക്താവിന് വീൽചെയർ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് മെംബർ ടി.കെ. സുനിൽകുമാർ വീൽചെയർ കൈമാറി.
വാർഡ് മെംബർ അഡ്വ. ഫർഹത്ത് സി.പി. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് മെംബർ പ്രകാശ്, നാഗലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുരളി മാസ്റ്റർ, ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഇ.കെ. ആബിദ്, മണ്ഡലം വൈസ് പ്രസിഡന്റ് ഒ.എം.എ. കരീം, മുൻ മെംബർ കെ.എം. സലീം, ഓഫീസ് സെക്രട്ടറി സുനിൽകുമാർ, കോർഡിനേറ്റർ ജസീർ പറക്കുളം, വാർഡ് കമ്മിറ്റി മെംബർ ഇ.ആർ. സൂരജ്, മലയാളി പെരിങ്ങോട് എന്നിവർ പങ്കെടുത്തു.