
ജാറം മൂരിയാട് കൊള്ളനൂർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച അനുമോദനം മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.ഇ.എ സലാം ഉദ്ഘാടനം ചെയ്തു. സി.മാമുട്ടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നസീമ നാസർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷക്കീന അക്ബർ, സി.എം അലി, സുബൈർ കൊഴിക്കര, പത്തിൽ മൊയ്തുണ്ണി, സി.എം അബ്ദുൽകാദർ ടി.ഖാലിദ്, കെ.മുഹമ്മദാലി, ഷിഹാബ് കൊള്ളനൂർ, കെ.ഹംസ, പി.വി അബൂബക്കർ, പി.വി അഷ്‌റഫ്, എം.കുഞ്ഞഹമ്മദ്, എം. ഹൈദരലി തുടങ്ങിയവർ സംസാരിച്ചു.