ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ പുസ്തക പ്രദർശനം ജൂലൈ 2, 3 തീയ്യതികളിൽ

കുമരനെല്ലൂർ: പടിഞ്ഞാറങ്ങാടി ഇസ്‌ലാഹിയ സൈടെക് സ്‌കൂളിൽ ജൂലൈ 2,3 (വ്യാഴം - വെള്ളി) തീയ്യതികളിൽ പുസ്തക മേള നടത്തുന്നു. സ്‌കൂൾ ലിറ്ററേച്ചർ ക്ലബ്ബ്, റെഡ്‌റോസ് പബ്ലിഷിംഗ് ഹൗസുമായി ചേർന്ന് നടത്തുന്ന മേളയിൽ മാതൃഭൂമി ബുക്സ്, ഡി.സി ബുക്സ്, എച്ച്&സി ബുക്സ്, മാൻകൈൻഡ് ലിറ്ററേച്ചർ, റെഡ്‌റോസ് പബ്ലിഷിംഗ് ഹൗസ് തുടങ്ങിയ മലയാളത്തിലെയും ഇംഗ്ലീഷിലേയും പ്രമുഖ പ്രസാധകർ പങ്കെടുക്കും. 

 മൊബൈൽ ഫോണിന്റെ അമിത ഉപയോഗം തടയാനും, കുട്ടികളുടെ കണ്ണിനെ അപകടകരമായി ബാധിക്കുന്ന സ്‌ക്രീൻ ടൈമിംഗ് പരമാവധി കുറയ്ക്കാനും ലക്ഷ്യമിട്ട്, കുട്ടികളിൽ വായനശീലം വളർത്താനുള്ള നിരവധി പ്രോജക്ടുകളുടെ ഭാഗമായാണ് 'സൈടെക് ബുക് ഫെയർ' എന്ന ലേബലിൽ പുസ്തക മേള സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. 

മീഡിയ റൂമിൽ നടന്ന പ്രസ് മീറ്റിൽ സ്‌കൂൾ സി.ഇ.ഓ ശെരീഫ് മേലേതിൽ, പ്രിൻസിപ്പാൾ സുഹൈൽ അഹ്‌മദ്‌ ഏ.എം, അറബിക് കോളേജ് പ്രിൻസിപ്പാൾ ഷാനിബ സി.പി, പി.ടി.എ പ്രസിഡന്റ് സിദ്ദിഖ് പി.വി, എം.ടി. എ പ്രസിഡന്റ് ഷഹീന, വൈസ് പ്രിൻസിപ്പാൾ ജയന്തി എം, റെഡ് റോസ് പബ്ലിഷിംഗ് ഹൗസ് ഡെലഗേറ്റ് മുഹമ്മദ് ബിഷാർ, സ്‌കൂൾ ലിറ്ററേച്ചർ ക്ലബ് പ്രതിനിധി ശ്രീജിത്ത് കപ്പൂർ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം