
കൂറ്റനാട്: സി.പി.ഐ.എം തൃത്താല ഏരിയാ കമ്മിറ്റിയംഗവും കെ.സി.ഇ.യു (സിഐടിയു) ജില്ലാ കമ്മിറ്റിയംഗവും ഏരിയാ സെക്രട്ടറിയുമായിരുന്ന പി.എസ്. ആൻഡ്രിയുടെ 13-ാം ചരമവാർഷികം ആചരിച്ചു.
സി.പി.ഐ.എം തൃത്താല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂനംമൂച്ചിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.എൻ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ടി.പി. കുഞ്ഞുണ്ണി അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റിയംഗം പി.എൻ. മോഹനൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.ആർ. കുഞ്ഞുണ്ണി, കെ.പി. ശ്രീനിവാസൻ, കെ. ജനാർദ്ദനൻ, ടി.എം. കുഞ്ഞുകുട്ടൻ, കെ.എ. പ്രയാൺ, ലോക്കൽ സെക്രട്ടറി കെ.ആർ. വിജയമ്മ എന്നിവർ സംസാരിച്ചു.