ആധാര്‍കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ആകെയുള്ള മാര്‍ഗ്ഗം എന്താണ്. ഒന്നുകില്‍ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലേക്ക് ചെല്ലാം, അല്ലെങ്കില്‍ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം അല്ലേ?. എന്നാല്‍ ഇനി അതിന്റെയൊന്നും ആവശ്യമില്ല. നിങ്ങളുടെ വാട്‌സ് ആപ്പിലൂടെ വളരെ എളുപ്പത്തില്‍ ആധാര്‍ ലഭിക്കും. അതിനായി ഇനി പറയുന്ന മാര്‍ഗം ഉപയോഗിച്ചാല്‍ മതി. ശ്രദ്ധിക്കേണ്ട ഒരേയൊരു കാര്യം ഒരു സമയം ഒരിക്കല്‍ മാത്രമേ ഫയല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കൂ എന്നതാണ്.
ഇതിനായി മൈ ഗവണ്‍മെന്റ് ഹെല്‍പ്പ് ഡസ്‌ക്ക് വാട്‌സ് ആപ്പ് നമ്പറിലേക്ക് ഒരു ' ഹായ്' അയക്കണം. ഇതോടൊപ്പം ഫോണില്‍ ഡിജിലോക്കര്‍ ആപ്ലിക്കേഷന്‍ ഉണ്ടായിരിക്കുകയും വേണം. ഒപ്പം ആധാറും മൊബൈല്‍ നമ്പറും ലിങ്ക് ചെയ്തിരിക്കുകയും വേണം.
