15 വർഷം നാവികസേനയിൽ സേവനമനുഷ്ഠിച്ച ജാഫർ ഒ. വി യെ കക്കാട്ടിരി മേഖല കോൺഗ്രസ് കമ്മിറ്റി ആദരിച്ചു


കക്കാട്ടിരി: 15 വർഷം ഇന്ത്യൻ നേവിയിലെ ഐ.എൻ.എസ് ടിർ, ഐ.എൻ.എസ് നിരുപക്, ഐ.എൻ.എസ് കരുവ, ഐ.എൻ.എസ് കോറ എന്നീ കപ്പലുകളിൽ രാജ്യത്തിനായി വിശിഷ്ട സേവനം അനുഷ്ഠിച്ച് പെറ്റി ഓഫീസറായി വിരമിച്ച കക്കാട്ടിരിയുടെ അഭിമാനമായ ജാഫർ ഒ.വിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കക്കാട്ടിരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹാദരം സമർപ്പിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. വി.ടി. ബൽറാം ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജാഫർ ഒ.വി സ്നേഹാദരത്തിന് കൃതജ്ഞത അറിയിച്ചു സംസാരിച്ചു.

ഐ.യു.എം.എൽ പഞ്ചായത്ത് പ്രസിഡന്റ് തൂപ്പിൽ മൊയ്തീൻ കുട്ടി, പട്ടിത്തറ ഗ്രാമപഞ്ചായത്ത് അംഗം സി.വി. ബഷീർ, മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.വി. കുഞ്ഞിമുഹമ്മദ്, ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ.എൻ. മുസ്തഫ, ടി സിദ്ദീഖ്,കർഷക കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഇ.വി. അസീസ്, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കാലടി ദിവാകരൻ, കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് എ. ഫൈസൽ, ജാഫർ ഇ.വി., യൂനസ്, മുത്തു, റഹീസ് എന്നിവർ ആശംസകൾ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം