തൃത്താല മണ്ഡലത്തില്‍ മന്ത്രി എം.ബി രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായി ഒരുക്കിയ 'സുസ്ഥിര ബ്രാന്‍ഡ്' അരിയുല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നു. മങ്ങാരം പാടശേഖരത്തില്‍ കൃഷി ചെയ്ത മങ്ങാരം മട്ടയാണ് ആദ്യ ഘട്ടമായി വിപണിയിലെത്തുക. സുസ്ഥിര ബ്രാന്‍ഡിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ്, പാര്‍ലമെന്ററി കാര്യവകുപ്പ് മന്ത്രി 22ന് വൈകീട്ട് നാലിന് പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ വട്ടത്താണി മങ്ങാരം പാടശേഖരത്തില്‍ നിര്‍വഹിക്കും.
മട്ട അരി, പുട്ടുപൊടി, അവില്‍ എന്നിവയാണ് സുസ്ഥിര ബ്രാന്‍ഡിലൂടെ വിപണിയിലെത്തുന്നത്. സുസ്ഥിര തൃത്താലയുടെ ഭാഗമായി മണ്ഡലത്തില്‍ കാര്‍ഷിക മേഖലയില്‍ നടത്തിയ മുന്നേറ്റമാണ് തൃത്താലയുടെ സ്വന്തമായ ബ്രാന്‍ഡിന് വഴിയൊരുക്കിയത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ 557 ഹെക്ടര്‍ സ്ഥലത്ത് അധിക നെല്‍കൃഷി ചെയ്ത് 667 ടണ്‍ നെല്ലാണ് പദ്ധതിയിലൂടെ ഉത്പാദിപ്പിച്ചത്. തരിശ് രഹിത തൃത്താല എന്ന ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മണ്ഡലത്തിൽ സജീവമാണ്.

Good
മറുപടിഇല്ലാതാക്കൂ