കെ. കരുണാകരൻ ഫൗണ്ടേഷൻ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി രൂപീകരിച്ചു

തൃത്താല: കെ. കരുണാകരൻ ഫൗണ്ടേഷന്റെ തൃത്താല നിയോജക മണ്ഡലം കമ്മിറ്റി രൂപീകരണ യോഗം ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച് ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി മുൻ നിർവ്വാഹക സമിതി അംഗം സി.ടി. സെയ്തലവി അധ്യക്ഷത വഹിച്ചു.

യോഗത്തിൽ ഡി.സി.സി ഭാരവാഹികളായ കെ. ബാബു നാസർ, പി. മാധവധാസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുബ്രമണ്യൻ, ജില്ലാ ഭാരവാഹികളായ സനോജ് കണ്ടലായിൽ, ഇജാസ് കെ., യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് നഹാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാവ മാളിയേക്കൽ, കെ.എസ്.യു ബ്ലോക്ക് പ്രസിഡന്റ് യാസിർ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ജസീർ മുണ്ട്രോട്ട്, കെ.എസ്.യു ജില്ലാ സെക്രട്ടറി ഹിഷാം, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് പി.എം. സബാഹ്, മുൻ മണ്ഡലം പ്രസിഡന്റ് ജമാൽ ആളത്ത്, ബഷീർ ആനക്കര, എ.എം. ഷെഫീക്ക്, സിദ്ധീഖ് കക്കാട്ടിരി, ഉണ്ണികൃഷ്ണൻ കുമരനെല്ലൂർ, ശ്രീജിത്ത് ആനക്കര, അഭിഷേക് പരുതൂർ, അജീഷ് കുമരനെല്ലൂർ, രവി ആലക്കശ്ശേരി, ഇജാസ് ചാലിശ്ശേരി, സജി കപ്പൂർ, അബൂബക്കർ, ജിതിൻ, അജിത്ത് ആനക്കര, അഷറഫ് നെയ്യൂർ, പ്രകാശൻ പരുതൂർ, ശ്രീജിത്ത് ഒതളൂർ, സലീം മാട്ടായ, ബാവ ഉമ്മത്തൂർ, പി.പി. ദിലീപ് എന്നിവർ പങ്കെടുത്തു.

ഫൗണ്ടേഷന്റെ തൃത്താല നിയോജക മണ്ഡലം ചെയർമാനായി സി.ടി. സെയ്തലവി, കൺവീനറായി സി.എച്ച്. ഷൗക്കത്തലി, ട്രഷററായി ബാവ മാളിയേക്കൽ, കോർഡിനേറ്ററായി ശ്രീജിത്ത് ഒതളൂർ, മീഡിയ കോർഡിനേറ്ററായി ജിതിൻ എന്നിവരെ തെരഞ്ഞെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം