സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണ പുതുക്കി വിശ്വാസികൾ പുണ്യമാസത്തിലേക്ക് കടന്നു. മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകളും വിവിധയിടങ്ങളിൽ ഇഫ്താർ വിരുന്നുകളും നടക്കും. വിവിധയിടങ്ങളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ മതപ്രഭാഷണങ്ങളും നടക്കുന്നതാണ്.
ഇനിയുള്ള മുപ്പത് ദിവസങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ വ്രതം അനുഷ്ഠിക്കും. പുലര്‍ച്ചെ സുബ്ഹി ബാങ്കിന് മുമ്പുള്ള അത്താഴം മുതല്‍ വൈകുന്നേരം മഗ് രിബ് ബാങ്ക് വരെ വിശ്വാസികള്‍ അന്നപാനീയങ്ങൾ ഉപേക്ഷിച്ച് നോമ്പ് ആചരിക്കും. കൂടാതെ, ഈ ദിവസങ്ങളിൽ പ്രാര്‍ത്ഥനകള്‍ക്കൊപ്പം തന്നെ ദാന ധര്‍മ്മാദികള്‍ക്കും പ്രാധാന്യം നൽകും.
ഖുർആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും വിശ്വാസികൾ ഈ മാസത്തിൽ പ്രധാന്യം നൽകുന്നു. പാപങ്ങളും തെറ്റുകളും ഉപേക്ഷിച്ച് ആത്മവിശുദ്ധിയിലേക്ക് സ്വയം ഉയർപ്പെടുകയെന്ന ലക്ഷ്യം കൂടിയാണ് റംസാൻ നോമ്പിലൂടെ ഇസ്ലാം മതവിശ്വാസികൾ നടപ്പാകുന്നത്.
ഇസ്ലാം മതത്തിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് റംസാൻ അഥവാ റമദാൻ. ഹിജ്‌റ വർഷത്തിലെ ശഅബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് റംസാൻ മാസമായി കണക്കാക്കുന്നത്. വിശുദ്ധ ഖുറാൻ ഉണ്ടാക്കപ്പെട്ട മാസമാണ് ഇതെന്നാണ് വിശ്വാസം. റംസാൻ മാസത്തിലാണ് ഖുറാനിലെ ആദ്യ സൂക്തങ്ങൾ അല്ലാഹു അവതരിപ്പിച്ചത്.
അതേസമയം, റമസാൻ പ്രമാണിച്ച് വിപണികളും ഒരുങ്ങിയിട്ടുണ്ട്. ഈന്തപ്പഴം, പഴവര്‍ഗങ്ങള്‍ തുടങ്ങിയ നോമ്പുതുറ വിഭവങ്ങളും വിപണികളില്‍ നിറഞ്ഞു. റംസാൻ കാലത്ത് 30 ശതമാനത്തോളം അധിക കച്ചവടം ലഭിക്കാറുണ്ടെന്ന് വിവിധ വ്യാപാരികൾ പറയുന്നു.
