ആയുഷ് വെബ് ഫോർ വെൽനെസ് വാവനൂർ സ്കൂളിൽ നടന്നു


നാഗലശ്ശേരി: കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരള ഘടകം എന്നിവയുടെ നേതൃത്വത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ “വൈബ് ഫോർ വെൽനെസ്” പരിപാടി ഫെബ്രുവരി 21 ശനിയാഴ്ച നാഗലശ്ശേരി പഞ്ചായത്തിലെ വാവനൂർ സ്കൂളിൽ നടന്നു. ഹെൽത്തി ഫുഡ് എക്സ്പോ, എൻസിഡി സ്ക്രീനിങ് ക്യാമ്പ്, യോഗ ഡെമോൺസ്ട്രേഷൻ, ഔഷധസസ്യ പ്രദർശനം എന്നിവ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. നിഷ ടി.വി.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികളുടെ പരീക്ഷക്കാല മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുള്ള പ്രത്യേക യോഗ സെഷൻ നടന്നു.

അസംബ്ലി മണ്ഡലം പരിധിയിലെ ആറു ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്ക് കീഴിലുള്ള യോഗ ക്ലബ്ബുകളുടെ അംഗങ്ങൾ പങ്കെടുത്ത മാസ് യോഗയും വിവിധ യോഗ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള യോഗ ഡാൻസും അരങ്ങേറി. ജീവിതശൈലി രോഗങ്ങൾക്കുള്ള സ്ക്രീനിങ് പരിശോധനയും ആരോഗ്യകരമായ ആഹാര–പാനീയങ്ങൾ ഉൾപ്പെടുത്തിയ ഹെൽത്തി എക്സ്പോയും ശ്രദ്ധേയമായി. നൂറോളം ഔഷധസസ്യങ്ങളുടെ പ്രദർശനവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം