
ദുബൈ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ മുൻനിർത്തി യു.ഡി.എഫ് യു.എ.ഇ തൃത്താല മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ദുബൈയിൽ നടന്നു. ദുബൈ കെ.എം.സി.സി സംസ്ഥാന പ്രവർത്തക സമിതി അംഗം ഫൈസൽ തുറക്കൽ കൺവെൻഷൻ ഉദ്‌ഘാടനം ചെയ്തു.
പ്രവാസികൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാതെയും കെട്ടിട നികുതി ഉൾപ്പെടെ ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്തതുമായ പിണറായി സർക്കാരിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് ഉദ്‌ഘാടകൻ പ്രസംഗത്തിൽ പറഞ്ഞു. ടി.കെ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഇൻകാസ് യു.എ.ഇ ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി.
നാസർ നാലകത്ത്, ബാവ തോട്ടത്തിൽ, റഷീദ് തുറക്കൽ, ഷെജീർ ഏഷ്യാഡ്, കെ.പി അഹമ്മദുണ്ണി, ഗിരീഷ് മേനോൻ, അലി ഇല്ലത്ത്, അഷ്‌റഫ് സി.വി., സാദത്ത് തൃത്താല, ജമാൽ കൊഴിക്കര, നസീർ തൃത്താല, ഗഫൂർ എറവക്കാട്, ഗഫൂർ മാരായംകുന്ന്, അഷ്‌റഫ് കൊഴിക്കര, ടി.എം.എ സിദ്ദീഖ്, ഫൈസൽ തിരുമാറ്റകൊട്, അനസ് മാടപ്പാട്ട്, മുജീബ് കോടനാട് എന്നിവർ അടക്കമുള്ളവർ സംസാരിച്ചു.
സാദത്ത് തൃത്താല ചെയർമാൻ, മഹ്‌റൂഫ് കൊഴിക്കര കൺവീനർ, അനസ് മാടപ്പാട്ട് ട്രഷറർ എന്നിവരടങ്ങിയ പുതിയ സമിതി രൂപീകരിച്ചു. ഉമ്മർ തട്ടത്താഴത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ മഹ്‌റൂഫ് കൊഴിക്കര നന്ദി രേഖപ്പെടുത്തി.