കേരള ആർട്ടിസാൻസ് യൂണിയൻ തൃത്താല ഏരിയാ കൺവെൻഷൻ

കൂറ്റനാട്: കരകൗശലത്തൊഴിലാളികളുടെയും നിർമ്മാണത്തൊഴിലാളികളുടെയും സംഘടനയായ കേരള ആർട്ടിസാൻസ് യൂണിയൻ (സിഐടിയു ) തൃത്താല ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു. ഏഴ് പഞ്ചായത്തുകളിൽ നിന്ന് നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന 350 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു. 

ഇടത് പക്ഷ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാക്കുന്നതിനും, പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ച സർക്കാരിന് സംഘടന പൂർണ്ണ പിന്തുണ നൽകുമെന്നും ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡൻ്റ് വി. അനിരുദ്ധൻ പറഞ്ഞു.

സർക്കാരിനെ ശക്തിപ്പെടുത്താൻ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥികൾക്ക് വേണ്ടി രംഗത്തിറങ്ങാനും തൊഴിലാളികളോട് കെ. എ.യു അഭ്യർഥിച്ചു. ഏരിയാ കൺവെൻഷൻ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ വി.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. തൃത്താല ഏരിയാ പ്രസിഡൻ്റ് ഡി. രാജപ്പൻ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി പി.കെ.ബാലചന്ദ്രൻ, കെ.വി. ബാലകൃഷ്ണൻ, വി.ചന്ദ്രൻ, കുഞ്ഞുലക്ഷ്മി ആനക്കര, പി. വാസുദേവൻ എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം