യു ഡി എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണം; കെ എസ് എസ് പി എ

പരുതൂർ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുഴുവൻ യു.ഡി.എഫ് സ്ഥാനാർഥികളെയും വിജയിപ്പിക്കണമെന്ന് കെ.എസ്.എസ്.പി.എ പരുതൂർ പഞ്ചായത്ത് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ കാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുത്ത ഇടതുപക്ഷത്തെ പരാജയപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത് ജില്ലാ വൈസ് പ്രസിഡന്റ് ഒ.പി. ഉണ്ണിമേനോൻ അഭിപ്രായപ്പെട്ടു.

ദാസ് പടിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വി.കെ. ഉണ്ണികൃഷ്ണൻ, കെ. മൂസക്കുട്ടി, കെ.വി. അച്യുതൻ, വി.ടി. ഉണ്ണികൃഷ്ണൻ, യു. വിജയകൃഷ്ണൻ, എം. മോഹൻകുമാർ, എ. ജയദേവൻ, മൊയ്‌തീൻകുട്ടി, ശോഭനകുമാരി എം, ടി.കെ. സൈനബ എന്നിവർ പ്രസംഗിച്ചു. ടി.പി. അയൂബ് സ്വാഗതവും എം.ജി. ഗോപകുമാർ നന്ദിയും പറഞ്ഞു.

സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ടി.പി. അയൂബ് (പ്രസിഡന്റ്), എം.ജി. ഗോപകുമാർ (സെക്രട്ടറി), എം. ശോഭനകുമാരി (വൈസ് പ്രസിഡന്റ്), ടി.പി. മറിയകുട്ടി (ജോയിന്റ് സെക്രട്ടറി), ടി.കെ. സൈനബ (ഖജാൻജി) എന്നിവരാണ് പുതിയ ഭാരവാഹികൾ. വനിതാ ഫോറം ചെയർപേഴ്സൺ ശോഭനകുമാരിയും കൺവീനർ ടി.കെ. സൈനബയുമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം