പാലിയേറ്റീവ് രോഗികൾക്ക് വിനോദയാത്രയുമായി തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം


തിരുമിറ്റക്കോട്: തിരുമിറ്റക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികൾക്കായി പ്രത്യേക വിനോദയാത്ര സംഘടിപ്പിച്ചു. തിങ്കളാഴ്ച നടന്ന യാത്രയിൽ 40-ഓളം പാലിയേറ്റീവ് രോഗികളും അവരുടെ ബൈസ്റ്റാൻഡർമാരും പങ്കെടുത്തു.

കോഴിക്കോട് ബീച്ച്, ബേപ്പൂർ തുറമുഖം, പ്ലാനിറ്റോറിയം തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു യാത്ര. ദീർഘകാല രോഗബാധിതരായി വീടുകളിൽ ഒതുങ്ങി കഴിയുന്നവർക്ക് മനഃസാന്ത്വനവും പുതുമയുമാർന്ന അനുഭവവുമായിരുന്നു വിനോദയാത്ര ഒരുക്കിയത്. രോഗികളും ബന്ധുക്കളും യാത്രയെ അത്യന്തം ആവേശകരമായ അനുഭവമായി വിലയിരുത്തി.

യാത്രയ്ക്ക് നേതൃത്വം നൽകിയത് തിരുമിറ്റക്കോട് PHCയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മാനോജ്, മഹറൂഫ്, പാലിയേറ്റീവ് നഴ്‌സ് ലൈല സിസ്റ്റർ, LHI ഷീന, ആശാ പ്രവർത്തകർ, ഗ്രാമപഞ്ചായത്തു/ബ്ലോക്ക് മെമ്പർമാർ എന്നിവരായിരുന്നു. ആരോഗ്യ പ്രവർത്തകരുടെയും വളണ്ടിയർമാരുടെയും സജീവ പങ്കാളിത്തം യാത്രയെ കൂടുതൽ ക്രമബദ്ധവും ഫലപ്രദവുമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം