തദ്ദേശ തെരഞ്ഞെടുപ്പിൽ ഒ.ക്കെ ഫാറൂക്കിനെ ഒഴിവാക്കിയതിൽ തൃത്താലയിലെ കോൺഗ്രസിനകത്ത് അമർഷം


ഡിസംബറിൽ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ യൂത്ത് കോൺഗ്രസിന്റെ മുഖമായ ഒ.ക്കെ ഫാറൂക്കിനെ ഒഴിവാക്കിയതിൽ കോൺഗ്രസിനകത്ത് അതൃപ്തി പുകയുന്നു. 

യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും ചാനൽ ചർച്ചകളിലും പ്രഭാഷണങ്ങളിലും കോൺഗ്രസ്‌ പാർട്ടിയുടെ മുഖമായ ഒ.കെ ഫാറൂഖിനെ കപ്പൂർ ഡിവിഷനിൽ നിന്ന് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്ക് മത്സരിപ്പിക്കണമെന്നായിരുന്നു ഒരു വിഭാഗം പ്രവർത്തകരുടെ ആവശ്യം. 

എന്നാൽ തൃത്താലയിലെ മുതിർന്ന രണ്ടു നേതാക്കളുടെ സങ്കുചിത താല്പര്യത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരാൾക്ക് അവസരം നൽകുകയായിരുന്നു എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. 

അതെ സമയം ഇത്തരം സങ്കുചിത നിലപാടുകൾക്കെതിരെ തൃത്താലയിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്തുമെന്നും കെഎസ്‌യു നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. സ്വന്തക്കാരെയും ഗ്രൂപ്പിസത്തിന് വിധേയപ്പെട്ടവരെയും മാത്രം സ്ഥാനാർത്ഥി പട്ടികയിൽ പരിഗണിക്കുന്നു എന്ന ആക്ഷേപം നിലനിൽക്കുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം