
എൽ.ഡി.എഫ് തൃത്താല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ മേഴത്തൂരിൽ നടന്നു. സി.പി.ഐ.എം ജില്ലാ സെക്രട്ടറിയറ്റംഗം എം.ആർ മുരളി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ടി.കെ ചന്ദ്രശേഖരൻ യോഗത്തിൽ അധ്യക്ഷനായി.
കൺവെൻഷനിൽ സി.പി.ഐ.എം ജില്ലാ കമ്മിറ്റിയംഗം വി.കെ ചന്ദ്രൻ, ഏരിയ സെക്രട്ടറി ടി.പി മുഹമ്മദ്, ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.പി ശ്രീനിവാസൻ, വി. അനിരുദ്ധൻ, ലോക്കൽ സെക്രട്ടറി പി. വേലായുധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥി പി.ആർ കുഞ്ഞുണ്ണി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ ജയ എന്നിവർ സംസാരിച്ചു. എ.കെ ദേവദാസ്, സി.കെ വിജയൻ, എം.എൻ മമ്മിക്കുട്ടി, യു. ഹൈദ്രോസ്, പി.എം ശശികുമാർ എന്നിവരും ആശംസകൾ അർപ്പിച്ചു.
കൺവെൻഷന്റെ ഭാരവാഹികളായി എ.കെ ദേവദാസ് ചെയർമാനായും പി. വേലായുധൻ കൺവീനറായും പ്രവർത്തിക്കുന്നു.