കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കൗൺസിൽ യോഗവും സഹായ വിതരണവും നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലക്കാട് ജില്ലാ കൗൺസിൽ യോഗവും വി സപ്പോർട്ട് പദ്ധതിയിൽ മരണപ്പെട്ട 3 വ്യാപാരി കുടുംബങ്ങൾക്കുള്ള 30 ലക്ഷം രൂപ വിതരണവും നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും പാലക്കാട് ജില്ലാ പ്രസിഡണ്ടുമായ ബാബു കോട്ടയിൽ അധ്യക്ഷത വഹിച്ചു.

1982 രൂപീകൃതമായ ഈ സംഘടന 43 വർഷം പിന്നിടുമ്പോൾ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. ചെറുകിട വ്യാപാരികൾ വ്യാപാര മേഖലയിൽ അനുഭവിച്ചിരുന്ന ദുരിതങ്ങളും പ്രയാസങ്ങളും മാറ്റി സുഖകരമായ വ്യാപാരത്തിന് അവരോടൊപ്പം നിന്നുകൊണ്ട് വേണ്ട സൗകര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുക്കുകയും, ദുരിതമനുഭവിക്കുന്ന വ്യാപാരികളെയും അവരുടെ കുടുംബത്തെയും ചേർത്തുപിടിച്ചുകൊണ്ട് അവർക്ക് വേണ്ട സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതോടെപ്പം അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കാൻ ഈ സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ബാബു കോട്ടയിൽ പറഞ്ഞു.

വിമർശനങ്ങൾക്ക് ചെവി കൊടുക്കാതെ വ്യാപാരി സമൂഹത്തിന് ഉപകാരപ്പെടുന്ന നല്ല പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ ജില്ലയിലെ ഓരോ വ്യാപാരി നേതാക്കളും പുരോഗമന ചിന്തകളോടെ ക്രിയാത്മകമായി പ്രവർത്തിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ പുതുതായി ആരംഭിക്കുന്ന വ്യാപാരി കുടുംബക്ഷേമ പദ്ധതിയെ (വി ലൈഫ്) കുറിച്ച് ബാബു കോട്ടയിൽ വിശദീകരിച്ചു. വ്യാപാരി സുരക്ഷാ പദ്ധതിയായ വി സപ്പോർട്ടിൽ അംഗങ്ങളായിരുന്ന തൃത്താല മണ്ഡലത്തിലെ ആറംകോട്ടുകര, ചാലിശ്ശേരി, നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട് യൂണിറ്റിലെ മരണപ്പെട്ട 3 വ്യാപാരികളുടെ കുടുംബാംഗങ്ങൾക്കുള്ള 30 ലക്ഷം രൂപ കൗൺസിൽ യോഗത്തിൽ വിതരണം ചെയ്തു. പാലക്കാട് ടോപ് ഇൻ ടൌൺ ഓഡിറ്റോറിയത്തിൽ വെച്ച്ചേർന്ന ജില്ലാ കൗൺസിൽ യോഗത്തിൽ ജില്ലയിലെ 12 നിയോജകമണ്ഡലത്തിൽ നിന്നും 500 ൽ കൗൺസിൽ അംഗങ്ങൾ പങ്കെടുത്തു.

യോഗത്തിൽ ജില്ലാ ജനറൽ സെക്രട്ടറി കെ.എ ഹമീദ്, ജില്ല ട്രഷറർ കെ .കെ ഹരിദാസ്, ജില്ല വൈസ് പ്രസിഡൻ്റ്‌മരായ സർവ്വ ടി. പി. ഷക്കീർ, ടി. രമേഷ് ബേബി, സി. വി ജെയിംസ്, കെ.ചന്ദ്രൻ,ബാസിത് മുസ്ലിം, ഷെയ്ച്ചിന്നാവ, ജില്ലാ സെക്രട്ടറി മാരയ എം. പി. എം മുസ്തഫ, സുന്ദർരാജ് കോങ്ങാട്, അരവിന്ദൻ തിരുവാഴിയോട്, എം.എസ്. സിറാജ്, പി. ബാലമുരളി, സതീഷ് മുതലമട, രാജേഷ് കൊല്ലങ്കോട്, സെക്രട്ടറിയേറ്റ് അംഗം പ്രകാശൻ മൂടപ്പല്ലൂർ, യൂത്ത് വിങ് പ്രസിഡൻറ് ഷമീർ മണ്ണാർക്കാട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം