ഗാർഹിക എൽ. പി. ജി ഉപഭോക്താക്കൾക് കെ വൈ സി പുതുക്കൽ നിർബന്ധം

ഗാർഹിക എൽ.പി.ജി. പാചകവാതക സിലിണ്ടറിന് സബ്‌സിഡി ലഭിക്കുന്ന ഉപഭോക്താക്കൾ കെ.വൈ.സി. നിർബന്ധമായും പുതുക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചു. ലഭിക്കുന്ന സബ്‌സിഡി നിലനിർത്തുന്നതിനായി ഓരോ സാമ്പത്തിക വർഷവും കെ.വൈ.സി. പുതുക്കണം എന്നാണ് പുതിയ തീരുമാനം.

പ്രധാനമന്ത്രി ഉജ്ജ്വല യോജന ഉപഭോക്താക്കൾ 2026 മാർച്ച് 31-ന് മുമ്പ് ഇ-കെ.വൈ.സി. പൂർത്തിയാക്കണമെന്നതാണ് നിർദേശം. പുതുക്കൽ നടത്താത്തവർക്ക് സബ്‌സിഡിക്ക് അർഹതയുണ്ടാകില്ല. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറുകൾക്കാണ് പരിശോധന നിർബന്ധമായത്.

മുൻപ് ബയോമെട്രിക് അപ്‌ഡേഷൻ നടത്തിയവർക്കും മാർച്ച് 31-നകം കെ.വൈ.സി. പുതുക്കണം. പുതുക്കൽ നടത്താതിരുന്നതിന് എട്ടാമത്തെയും ഒൻപതാമത്തെയും സിലിണ്ടറുകളുടെ സബ്‌സിഡി തടഞ്ഞുവയ്ക്കും, തുടർന്ന് സബ്‌സിഡി പൂർണ്ണമായും റദ്ദാക്കപ്പെടും. എന്നാൽ അവസാന തീയതിക്ക് മുമ്പ് അപ്‌ഡേറ്റ് ചെയ്താൽ തടഞ്ഞുവെച്ച തുക തിരിച്ചുകിട്ടും.

ഗാർഹിക സിലിണ്ടറിന് പ്രതിവർഷം ഒമ്പത് റീഫില്ലുകൾക്കാണ് സബ്‌സിഡി ലഭിക്കുക — ഓരോ റീഫില്ലിനും 300 വീതം. പണം യഥാർത്ഥ ഉപഭോക്താക്കൾക്കാണ് ലഭിക്കുന്നത് എന്ന് ഉറപ്പാക്കാനാണ് ഈ നടപടിയെന്ന് കമ്പനികൾ വ്യക്തമാക്കി.

ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികളുടെ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ ആപ്പുകൾ വഴി ഇ-കെ.വൈ.സി. പുതുക്കാം. ഈ സേവനത്തിന് യാതൊരു നിരക്കും ഈടാക്കില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം