
തൃത്താല: കലയും സാഹിത്യവും ജീവിതത്തെ തിരിച്ചറിയുന്നതാവണമെന്നും, ലോകത്തെ മികച്ച കലകൾ മനുഷ്യജീവിതത്തിന്റെ സാക്ഷാൽകാരത്തിലേക്കാണ് നയിച്ചതെന്നും, സ്വാർത്ഥത നിറഞ്ഞ ഈ കാലത്ത് അപരന്റെ വേദന തിരിച്ചറിയാൻ കലകൾക്ക് കഴിയട്ടെയെന്നും എം.പി അബ്ദുസമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു.
തൃത്താല ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം വട്ടേനാട് ജി.വി.എച്ച്.എസ്.എസിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബാലൻ അധ്യക്ഷത വഹിച്ചു. സിനിമാ നടി ബീന ആർ. ചന്ദ്രൻ മുഖ്യാതിഥിയായിരുന്നു.
ചടങ്ങിൽ കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ, ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജേഷ് കുട്ടൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം മാളിയേക്കൽ ബാവ, ആരോഗ്യ–വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.വി. ഷാജഹാൻ, പട്ടിത്തറ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. ശശിരേഖ, ആനക്കര DIET പ്രിൻസിപ്പാൾ ശശിധരൻ, തൃത്താല AEO കെ. പ്രസാദ്, BPC ദേവരാജ് പി., HM ഫോറം കൺവീനർ ഇ. ബാലകൃഷ്ണൻ, PTA പ്രസിഡണ്ട് എം. പ്രദീപ്, SMC ചെയർമാൻ കെ.പി. സിദ്ദീഖ്, GLPS വട്ടേനാട് ഹെഡ്‌മിസ്ട്രസ് പ്രീത എന്നിവർ പങ്കെടുത്തു.
സി.പി.ഐ.എം പ്രതിനിധിയായി ടി.പി. മുഹമ്മദ് മാസ്റ്റർ, കോൺഗ്രസ് പ്രതിനിധിയായി കെ. ഷംസുദ്ധീൻ, മുസ്ലിം ലീഗ് പ്രതിനിധിയായി ടി. അസീസ്, സി.പി.ഐ പ്രതിനിധിയായി കെ.ടി. ഹൈദ്രോസ്, ബിജെപി പ്രതിനിധിയായി ദിനേശൻ എറവക്കാട് എന്നിവർ ആശംസകൾ അർപ്പിച്ചു.
ജിവിഎച്ച്എസ്എസ് വട്ടേനാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളായ മേധജയും വേദജയും ചേർന്ന് കലോത്സവ ലോഗോ രൂപകൽപ്പന ചെയ്തതിനായി ചടങ്ങിൽ അനുമോദിച്ചു.ജനറൽ കൺവീനർ അഞ്ജന സി.എ. സ്വാഗതവും വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജൈസി ആന്റണി നന്ദിയും പറഞ്ഞു. എ. ഷിഹാബുദ്ധീൻ, എം.കെ. അൻവർ സാദത്ത്, സി.എം. അലി, അമീർ ടി.ഐ.എം. എന്നിവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.