വോട്ടർ ലിസ്റ്റിൽ പേരില്ല; നാഗലശ്ശേരി നാലാം വാർഡിലെ സ്ഥാനാർത്ഥിയെ മാറ്റി എൽ ഡി എഫ്


നാഗലശ്ശേരി പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എൽഡിഎഫ് പ്രഖ്യാപിച്ച നാലാം വാർഡിലെ സ്ഥാനാർത്ഥിക്ക് വോട്ടർ ലിസ്റ്റിൽ പേരില്ലാത്തതിനാൽ സ്ഥാനാർത്ഥിയെ മാറ്റി എൽഡിഎഫ്. കഴിഞ്ഞദിവസം നാമനിർദ്ദേശപത്രിക പൂരിപ്പിക്കാനായി വോട്ടർ ലിസ്റ്റിലെ നമ്പർ തിരഞ്ഞപ്പോഴാണ് നിലവിലെ വോട്ടർ ലിസ്റ്റിൽ പേരില്ലാത്ത വിവരം പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടത്.     

സ്ഥാനാർത്ഥിയെ പരസ്യമായി പ്രഖ്യാപിക്കുകയും രണ്ടാംഘട്ട പ്രചരണ പ്രവർത്തനങ്ങൾ തുടക്കം കുറിക്കുകയും ചെയ്തിരുന്നു. അതേസമയം പ്രാദേശിക ഘടകത്തിന് പറ്റിയ വീഴ്ചയാണെന്നും മറ്റു നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും തൃത്താല നിയോജകമണ്ഡലം എൽഡിഎഫ് കമ്മിറ്റി പറഞ്ഞു. നേരത്തെ സ്ഥാനാർത്ഥിയായി തെരഞ്ഞെടുത്ത മുളക്കൽ റൈഹാനത്തിന് പകരം റസീന ഉബൈദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം