62 ലക്ഷം ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾക്കുള്ള ഈ മാസത്തെ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. വർധനവിനെ തുടർന്ന് പ്രതിമാസ പെൻഷൻ 2000 രൂപയായി ഉയർന്നതോടെ ലഭിക്കുന്ന ആദ്യ ഗഡുവാണ് ഇത്. വർധിപ്പിച്ച തുകയും ഒരു മാസത്തെ കുടിശ്ശികയും ചേർത്ത് ഗുണഭോക്താക്കൾക്ക് 3600 രൂപ വീതം വിതരണം ചെയ്യും.
ഇതിനൊപ്പം കുടിശ്ശികയായിരുന്ന ഒരു ഗഡു പെൻഷനും നൽകുന്നതായി അധികൃതർ അറിയിച്ചു. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ സംഘം ജീവനക്കാർ വീടുകളിൽ നേരിട്ടെത്തിയും പെൻഷൻ വിതരണം ചെയ്യും
