നാഗലശ്ശേരി പഞ്ചായത്തിൽ വോട്ട് ചേർക്കൽ വിവാദം: ബിജെപിയുടെ ആരോപണം തെറ്റിദ്ധാരണജനകമെന്ന് ഭരണസമിതി


കൂറ്റനാട്: നാഗലശ്ശേരി പഞ്ചായത്തിൽ ഭരണസമിതി നിയമവിരുദ്ധമായി വോട്ട് ചേർത്തെന്ന ബിജെപി നേതൃത്വം ഉന്നയിച്ച ആരോപണം അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി. വോട്ട് ചേർക്കൽ നടപടി മുഴുവൻ ഇലക്ഷൻ കമ്മീഷൻ നിയോഗിച്ച ഉദ്യോഗസ്ഥരാണ് നിർവഹിക്കുന്നതെന്നും, പഞ്ചായത്തിന്റെ ഭരണസമിതിക്ക് ഇതിൽ യാതൊരു പങ്കും ഇല്ലെന്നുള്ള അടിസ്ഥാന വിവരമുപോലും അറിയാത്തവർ മാത്രമേ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയുള്ളുവെന്നും ഭരണസമിതി കുറ്റപ്പെടുത്തി.

രാഷ്ട്രീയ പ്രേരിതവും തെറ്റിദ്ധാരണ പരത്തുന്നതുമായ ഈ ആരോപണങ്ങൾ ജനങ്ങൾ അവഗണിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് വി.വി. ബാലചന്ദ്രൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം