
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ കുതിപ്പ്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം പവന്‍ വില 95000 പിന്നിട്ടു. ഇന്നലെ 520 രൂപയാണ് ഒരു പവന് കൂടിയത് എങ്കില്‍ ഇന്ന് ഒറ്റയടിക്ക് 1000 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സമീപകാലത്തെ ചാഞ്ചാട്ടം അവസാനിപ്പിച്ച് സ്വര്‍ണം റെക്കോഡിലേക്ക് കുതിക്കുന്നു എന്ന സൂചനയാണ് പുറത്ത് വരുന്നത്. അങ്ങനെയെങ്കില്‍ സമീപ ദിവസങ്ങളില്‍ തന്നെ സ്വര്‍ണം സര്‍വകാല റെക്കോഡ് തിരുത്തിയേക്കാം.ആഗോള വിപണിയിലും സ്വര്‍ണ വില ഉയര്‍ന്നിട്ടുണ്ട്. ഇത് തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.
ഇന്ന് 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 125 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 1000 രൂപയും ആണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 11755 രൂപയായിരുന്ന ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് 11900 ആയി. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 94200 രൂപയായിരുന്നത് ഇന്ന് 95200 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്.
ഗ്രാമിന് 9,785 രൂപയായും പവന് 78,280 രൂപയായും ആണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഉയര്‍ന്നത്. ആഗോള വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വില 4,219.23 ഡോളറായി ഉയര്‍ന്നു. 62.91 ഡോളറാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചിരിക്കുന്നത്. ഈയാഴ്ച മാത്രം സ്വര്‍ണ വിലയില്‍ 3.6 ശതമാനത്തിന്റെ വര്‍ധനവുണ്ടായി. അതേസമയം മാസത്തിലെ ആദ്യ ദിനങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടായതിനാല്‍ നവംബറില്‍ ഇതുവരെ 5.2 ശതമാനം ഉയര്‍ച്ചയാണ് സ്വര്‍ണത്തിനുണ്ടായത്.
ഒക്ടോബര്‍ 17 ന് 10 ഗ്രാമിന് 1,32,294 രൂപ എന്ന റെക്കോര്‍ഡ് ഉയര്‍ന്ന വിലയില്‍ നിന്ന് ഏകദേശം 2,700 രൂപ അകലെയാണ് ഇപ്പോള്‍ സ്വര്‍ണം വ്യാപാരം നടത്തുന്നത്.