ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മ കെ.പി.എൽ സീസൺ 5: ജേഴ്‌സി പ്രകാശനം നടന്നു


ദോഹ (ഖത്തർ): ഖത്തർ കൂറ്റനാട് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 7s ഫുട്ബോൾ ടൂർണമെന്റ് കെ.പി.എൽ സീസൺ 5-ന്റെ ഔദ്യോഗിക ജേഴ്‌സി പ്രകാശനം ആവേശകരമായി നടന്നു.

മുഖ്യ സ്പോൺസറായ ടെസ്ല ഇന്റർനാഷണൽ ഗ്രൂപ്പ് (TIG) അവതരിപ്പിക്കുന്ന ഈ വർഷത്തെ ടൂർണമെന്റിന്റെ ജേഴ്‌സി പ്രകാശനച്ചടങ്ങ് സംഘാടകരുടെയും ടീം പ്രതിനിധികളുടെയും അംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു. ടൂർണമെന്റിന്റെ മുഖ്യ ആകർഷണമായ അൽ ഹുസൈനീ എന്റർപ്രൈസസ് റോളിംഗ് ട്രോഫിയെ അനുസരിച്ച് ആകർഷകവും ഉയർന്ന നിലവാരവുമായ ഡിസൈനിലാണ് ഈ വർഷത്തെ ജഴ്‌സികൾ ഒരുക്കിയിരിക്കുന്നത്.

പ്രസിഡന്റ് ഷമീർ ടി.കെയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടെസ്ല ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ നിഖിൽ ദേവ് വിവിധ ടീമുകളുടെ മാനേജർമാർക്ക് ജഴ്‌സികൾ കൈമാറി. അനസ് വാവനൂർ, ജലീൽ E.V, നവാസ്, ഷറഫുദ്ദീൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.

ഈ ടൂർണമെന്റ് ഖത്തറിലെ കായികപ്രേമികൾക്കിടയിൽ സൗഹൃദവും ഐക്യവും കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സംഘാടകർ വ്യക്തമാക്കി. പുതിയ ജഴ്‌സികൾ ഓരോ ടീമിനും കളിക്കാർക്കും പുതുമയാർന്ന ആത്മവിശ്വാസവും ഊർജ്ജവും നൽകുമെന്നും കായികശേഷിയും കൂട്ടായ്മയും പ്രതിനിധീകരിക്കുന്ന സന്ദേശമാണ് ഈ വർണാഭമായ ജഴ്‌സികൾ നൽകുന്നതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഇന്ന് വെള്ളിയാഴ്ച വൈകിട്ട് 3:15 ന് ആരംഭിക്കുന്ന കെ.പി.എൽ സീസൺ 5 ൽ ശക്തമായ നാല് ടീമുകൾ കിരീടത്തിനായി ഏറ്റുമുട്ടും. കായികപ്രേമികൾക്ക് ആവേശം നിറഞ്ഞ ദൃശ്യവിരുന്നൊരുക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ടൂർണമെന്റ് കമ്മറ്റി പൂർത്തിയാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം