തൃത്താല ഐ സി ഡി എസ് പോഷകാഹാരം മാസാചാരണം നടത്തി

 

തൃത്താല ഇന്റഗ്രേറ്റഡ് ചിൽഡ്രൻസ് ഉണ്ടാവ്മെന്റ് സർവീസ് ( ICDS)ന്റെ നേതൃത്വത്തിൽ നാഗലശ്ശേരി പഞ്ചായത്ത് തല പോഷകാഹാര മാസാചാരണ പരിപാടികൾ തൃത്താല ബ്ലോക്ക്‌ ഹാളിൽ നടത്തി. കുട്ടികൾക്കിടയിലും, കൗമാരക്കാരുടെയും, യുവാക്കളുടെയും ഇടയിലും അമിത വണ്ണം കൂടിവരുന്ന സാഹചര്യത്തിൽ ഉപ്പ്, എണ്ണ, മധുരം എന്നിവ നിയന്ത്രിച്ചുള്ള ഭക്ഷണരീതി പിന്തുടരേണ്ട ആവശ്യകതയെ കുറിച്ച് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ഹെൽത്ത് ക്യാമ്പ് സംഘടിപ്പിച്ചു.

തൃത്താല സിഡിപിഒ ബിന്ദു, ഐസിഡിഎസ് സൂപ്പർവൈസർ രാധിക. എം.ഡി എന്നിവർ നേതൃത്വം നൽകി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ്, ജെ പി എച്ച് എൻ ഷാനിബ എന്നിവർ ന്യൂ ട്രീഷനും, അമിതവണ്ണവും എന്ന വിഷയത്തിൽ ക്ലാസ്സ് അവതരിപ്പിച്ചു . 

ആശാവർക്കർമാർ, അംഗൻവാടി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെ ഹെൽത്ത് വെയിറ്റ് സ്ക്രീനിംഗ് നടത്തി. അങ്കണവാടി വർക്കർമാരുടെ ഫുഡ് എക്സിബിഷനും നടന്നു. മാനസികാരോഗ്യത്തെ കുറിച്ച് കൗൺസിലർ അനഘ ക്ലാസ്സ് എടുത്തു.

പരിപാടിയിൽ അങ്കണവാടി പ്രവർത്തകർ, ആശാ പ്രവർത്തകർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, ആറുമാസം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾ, മൂന്നു വയസ്സു മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾ, കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം