ഇനി എട്ട് മണിക്ക് തുറക്കില്ല, റേഷൻകടകൾ തുറക്കുന്നത് ഒൻപതുമണി മുതൽ
byThrithala news-
സംസ്ഥാനത്തെ റേഷൻകടകളുടെ പ്രവൃത്തിസമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻകടകൾ ഇനിമുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാവും തുറക്കുക. രാവിലെ ഒമ്പതുമുതൽ 12 വരെ നാലുമുതൽ ഏഴുവരെയുമാണ് പ്രവർത്തിക്കുക.