തൃത്താല ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവം കുമരനല്ലൂരിൽ തുടങ്ങി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ അഡ്വ.വി.പി റജീന ഉദ്ഘാടനം ചെയ്തു. കപ്പൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷൻ ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷത വഹിച്ചു. എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 3000 വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മേള നാളെ സമാപിക്കും.
