കേരളത്തെ ലോകത്തിലെ ഏറ്റവും മികച്ച പ്രദേശമാക്കുക ലക്ഷ്യം : മന്ത്രി എം ബി രാജേഷ്

 


ലോകത്തിലെ ഏറ്റവും മികച്ച പ്രദേശമാക്കി കേരളത്തെ മാറ്റുകയാണ് വികസന സദസ്സിലൂടെ സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ്.കപ്പൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷം നയങ്ങളുടെയും പദ്ധതികളുടെയും തുടർച്ചയുണ്ടായതായി മന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ പാവപ്പെട്ട നിരവധി ജനങ്ങളുടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സർക്കാരിന് കഴിഞ്ഞു. 19,000 കോടി രൂപയോളം പദ്ധതിക്ക് സർക്കാർ വിനിയോഗിച്ചു. ലോകത്ത് അതിദാരിദ്ര്യമില്ലാതാക്കുന്ന രണ്ടാമത്തെ നാട് എന്ന സ്ഥാനവും കേരളം കൈവരിക്കാനൊരുങ്ങുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും സംയുക്തമായാണ് വികസന സദസ്സ് സംഘടിപ്പിച്ചത്.പ്രാദേശികതലത്തില്‍ വികസന ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനും പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുന്നതിനുമായാണ് വികസന സദസ്സ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളിലാണ് വികസന സദസ്സുകള്‍ നടക്കുന്നത്.

കുമരനെല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൻ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷറഫുദ്ദീൻ കളത്തിൽ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി ഗ്രാമ പഞ്ചായത്തിൻ്റെ പ്രോഗ്രസ്സ് റിപ്പോർട്ട് മന്ത്രിക്ക് നൽകി പ്രകാശനം ചെയ്തു.

സെക്രട്ടറി എ.ജെ പ്രശാന്ത് ഗ്രാമ പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി കെ മുഹമ്മദ് റവാഫ്, സ്ഥിരം സമിതി അധ്യക്ഷ വി യു സുമിത തുടങ്ങിയ ജനപ്രതിനിധികൾ 

ഉള്‍പ്പെടെ പഞ്ചായത്തംഗങ്ങൾ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ ഹരിതകർമ്മസേനാംഗങ്ങൾ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ, കായിക താരം എന്നിവരെ ആദരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം