കൂറ്റനാട്: മെഡിസെപ് പദ്ധതി എല്ലാവർക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ നടപ്പിലാക്കണമെന്ന് കെ.എസ്.എസ്.പി.എ പട്ടിത്തറ മണ്ഡലം കമ്മിറ്റി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. കൂടുതൽ പ്രീമിയം ഈടാക്കുന്നതോടൊപ്പം അതിന്റെ ഗുണം പെൻഷൻക്കാരെയും ഉൾപ്പെടുത്തണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
കെ.പി.സി.സി നിർവാഹകസമിതി അംഗം സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.പി. ഉണ്ണിമേനോൻ അധ്യക്ഷത വഹിച്ചു. സി. അബിദലി റിപ്പോർട്ട് അവതരിപ്പിക്കുകയും ശ്രീ വിജയൻ മാഷ് വരവ്–ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.
നിയോജമണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി മാസ്റ്റർ, സെക്രട്ടറി വി.കെ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ. മൂസക്കുട്ടി, അച്യുതൻ മാസ്റ്റർ, യു. വിജയകൃഷ്ണൻ, മോഹൻകുമാർ, വി.ടി. ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു. അബൂബക്കർ സ്വാഗതവും ടി.കെ. മൊയ്തീൻകുട്ടി നന്ദിയും രേഖപ്പെടുത്തി.
