തൃത്താല: ചാലിശേരി ഗവ. എൽ.പി. സ്കൂളിൽ പുതുതായി നിർമ്മിച്ച ആധുനിക ടോയ്ലറ്റ് കോംപ്ലക്സ് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. വി.പി. റജീന ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡൻറ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. 2024–25 വർഷത്തെ തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഇരുപത് ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സൗകര്യം ഒരുക്കിയത്.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് വിജേഷ് കുട്ടൻ, ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ, പഞ്ചായത്തംഗം ആനി വിനു, പി.ടി.എ. പ്രസിഡൻറ് വി.എസ്. ശിവാസ്, വൈസ് പ്രസിഡൻറ് ടി.ആർ. അനീഷ് എന്നിവർ സംസാരിച്ചു.
സബ് ജില്ലാ ശാസ്ത്രമേളയിൽ വിജയിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ. ബാലകൃഷ്ണൻ സ്വാഗതവും അധ്യാപിക വി.ജെ. ഷീമ നന്ദിയും അറിയിച്ചു.
