ചാലിശ്ശേരി: ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ച് ചാലിശ്ശേരി അങ്ങാടിയിൽ നിന്നും ആരംഭിച്ച് മെയിൻറോഡ് സെൻ്ററിൽ സമാപിച്ചു. വിശ്വാസികളെ വഞ്ചിച്ച് സ്വർണ്ണക്കൊള്ള നടത്തിയും ശബരിമലയുടെ പവിത്രത നശിപ്പിക്കാനുള്ള ശ്രമവും നടത്തിയ പിണറായി സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാനായിരുന്നു മാർച്ചിന്റെ ലക്ഷ്യം. ഡി.സി.സി. സെക്രട്ടറി കെ. ബാബു നാസർ മാർച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡൻ്റ് ഹുസൈൻ പുളിയഞ്ഞാലിൽ അധ്യക്ഷനായി.
മെയിൻറോഡ് സെൻ്ററിൽ നടന്ന സമാപന സമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡൻ്റും മുൻ എം.എൽ.എയുമായ വി.ടി. ബൽറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന നേതാക്കളായ പി.സി. ഗംഗാധരൻ, കെ.എം. ചന്ദ്രശേഖരൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ. ഇജാസ്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് വി.ആർ. പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് സെക്രട്ടറിമാരായ ഹാഷിം അച്ചാരത്ത്, ഗോപിനാഥ് പാലഞ്ചേരി, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റുഖിയ ഹംസ, തൃത്താല യു.ഡി.എഫ്. ചെയർമാൻ ടി.കെ. സുനിൽകുമാർ, മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ സി.വി. മണികണ്ഠൻ, പ്രദീപ് ചെറുവാശ്ശേരി, വി.എം. നൗഫൽ, പഞ്ചായത്ത് അംഗങ്ങളായ നിഷ അജിത്കുമാർ, കെ. സുജിത എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
