കൂറ്റനാട് സൗത്ത് ന്യൂ ബസാറിൽ വീട്ടിലെ പക്ഷിക്കുട്ടി നിന്നും ഉഗ്രവിഷമുള്ള മൂർഖൻ പാമ്പിനെ പിടികൂടി. സൗത്ത് ന്യൂ ബസാർ സ്വദേശി പി വി സിദ്ദീഖിന്റെ വീട്ടിൽ നിന്നാണ് ശനിയാഴ്ച രാവിലെ 10 മണിയോടെ പാമ്പിനെ പിടികൂടിയത്. കൂട്ടിലുണ്ടായിരുന്ന രണ്ടു പക്ഷികളെ പാമ്പ് ഭക്ഷിച്ചിരുന്നു. പട്ടാമ്പി ഫോറസ്റ്റ് സെഷൻ റെസ്ക്യൂ വാച്ചർ സുധീഷ് കൂറ്റനാടും പൊതുപ്രവർത്തകൻ രവി കുന്നത്തും സ്ഥലത്തെത്തുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു
