സ്മാർട്ടായി ഞങ്ങാട്ടിരിക്കടവ് അങ്കണവാടി

 
തൃത്താല പഞ്ചായത്തിലെ ഞങ്ങാട്ടിരിക്കടവ് പതിനാലാം നമ്പർ സ്മാർട്ട് അങ്കണവാടി തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് കുരുന്നുകൾക്ക് തുറന്ന് നൽകി. എംഎൽഎ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപയും തൃത്താല ബ്ലോക്ക് പഞ്ചായത്തിൻ്റെ 80,000 രൂപയും ഗ്രാമപഞ്ചായത്തിൻ്റെ ഒരു ലക്ഷം രൂപയും ഉൾപ്പെടുത്തി 21.80 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിർമ്മിച്ചത്.

പതിനാലാം നമ്പർ അങ്കണവാടിക്ക് സ്വന്തമായൊരു കെട്ടിടമെന്നത് നാട്ടുകാരുടെ നിരന്തര ആവശ്യമായിരുന്നു. പരിമിത സൗകര്യത്തിൽ താൽക്കാലിക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. വാർഡ് മെമ്പർ ഫാത്തിമ സീനത്തിന്റെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തിൽ പിരിച്ചെടുത്ത 7 ലക്ഷം രൂപ വിനിയോഗിച്ചാണ് അങ്കണവാടി നിർമ്മിക്കുന്നതിനായി മൂന്നര സെൻ്റ് സ്ഥലം വാങ്ങിയത്.തുടർന്ന് എംഎൽഎ ഫണ്ട് ഉപയോഗിച്ച് അങ്കണവാടി നിർമ്മിക്കുകയായിരുന്നു.പഞ്ചായത്തിലെ രണ്ടാമത്തെ സ്മാർട്ട് അങ്കണവാടിയാണിത്.

കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിന് അനുയോജ്യമായ വിധത്തിൽ 600 സ്ക്വയർ ഫീറ്റ് വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഹോൾ, ഡൈനിങ്ങ് ഹോൾ,അടുക്കള, സ്റ്റോർ റൂം,ശിശു സൗഹൃദ ശൗചാലയം, റാംബ് എന്നിവയും ഒരുക്കിയിട്ടുണ്ട്.ചുമരുകൾ കുട്ടികൾക്ക് കൗതുകമാകുന്ന രീതിയിൽ കാർട്ടൂൺ കഥാപാത്രങ്ങളാലും ചിത്രപ്പണികളാലും മനോഹരവുമാക്കിയിട്ടുണ്ട്.

തൃത്താല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജയ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് കെ പി ശ്രീനിവാസൻ,ജില്ലാ പഞ്ചായത്ത് അംഗം അനുവിനോദ് , ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എ കൃഷ്ണകുമാർ, പി ദീപ, ടി വി സബിത, വാർഡ് മെമ്പർ ഫാത്തിമ സീനത്ത്, ഐസി ഡി എസ് സൂപ്രവൈസർ പി എ ഷഹന, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം