തിരുവേഗപ്പുറ പാലത്തിൽ വിള്ളലും തകർച്ചയും; വാഹന ഗതാഗതത്തിന് നിയന്ത്രണം


പാലക്കാട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിൽ വിള്ളലും തകർച്ചയും കണ്ടെത്തിയതിനെ തുടർന്ന് പാലത്തിലൂടെ വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

സ്പാനുകൾക്കിടയിലെ ജോയിന്റ് ഭാഗത്താണ് വിള്ളലും തകർച്ചയും കണ്ടെത്തിയത്. രാവിലെ നാട്ടുകാർ വിള്ളൽ ശ്രദ്ധിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് കൊപ്പം പോലീസ്, പഞ്ചായത്ത്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.നിലവിൽ പാലത്തിന്റെ ഒരു വശത്തിലൂടെ മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

“പാലത്തിൽ ഒരു ഭാഗത്ത് ചെറിയ താഴ്ചയുണ്ടായിരുന്നു. വലിയ വാഹനങ്ങൾ ഇതിലൂടെ കടന്നു പോകുമ്പോൾ ചക്രങ്ങൾ താഴ്ചയിൽ വീണ് ഉണ്ടാകുന്ന പ്രകമ്പനമാണ് തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കുലുക്കം മൂലം കൈവരിക്കും ഭാഗത്ത് തകർച്ചയുണ്ടായിട്ടുണ്ട്. സംഭവത്തെ തുടർന്ന് പാലത്തിലൂടെ വലിയ വാഹനങ്ങളുടെ ഗതാഗതം നിയന്ത്രിക്കാൻ തീരുമാനിച്ചിട്ടുണ്ട്”പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.എ. അസീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം