
തൃത്താല മണ്ഡലത്തിലെ സമഗ്ര ആരോഗ്യ വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അൻപോട് തൃത്താല പദ്ധതിയുടെ ഭാഗമായി മരുന്നുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം തദ്ദേശസ്വയംഭരണ എക്സൈസ് പാർലമെൻ്ററികാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. അപേക്ഷ സ്വീകരിച്ചവരിൽ നിന്നും അർഹരായ 14 പേർക്ക് ഒരു മാസത്തേക്കാവശ്യമായ മരുന്നുകളാണ് പരിപാടിയിൽ വിതരണം ചെയ്തത്. ഇവർക്ക് തുടർന്നുള്ള മാസങ്ങളിലും മരുന്നുകൾ പദ്ധതിയുടെ ഭാഗമായി നൽകും.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി വി ബാലചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ,നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാഫിദ റിയാസ്,സ്ഥിരം സമിതി അധ്യക്ഷരായ ആര്യൻ, കൃഷ്ണകുമാർ, അൻപോട് തൃത്താല ചെയർമാൻ ഡോ. ഇ സുഷമ, ട്രഷറർ രാംദാസ്,സംഘാടകസമിതി ചെയർമാൻ വി പി രാജൻ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.