ചാലിശ്ശേരി പോലീസിന്റെ സമയോചിത അന്വേഷണ മികവിൽ യുവാവിന് നഷ്ടപ്പെട്ട സ്വർണ്ണ ലോക്കറ്റും രുദ്രാക്ഷമാലയും തിരികെ കിട്ടി

 

ചാലിശ്ശേരി: ചാലിശ്ശേരി പോലീസിന്റെ സമയോചിതമായ അന്വേഷണ മികവിലൂടെയാണ് മേഴത്തൂർ സ്വദേശിയായ വിഷ്ണുവിന് നഷ്ടപ്പെട്ട അരപ്പവൻ തൂക്കം വരുന്ന സ്വർണ ലോക്കറ്റും വെള്ളികെട്ടിയ രുദ്രാക്ഷമാലയും തിരികെ ലഭിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് ജിഷ്ണുവിന് കൂറ്റനാട് വെച്ച് നഷ്ടപ്പെട്ടത്. ചാലിശ്ശേരി സബ്ബ് ഇൻസ്പെക്ടർതിങ്കളാഴ്ച ടി.അരവിന്ദാക്ഷന്റെ നേതൃത്വത്തിൽ നടത്തിയ സി.സി.ടി.വി. പരിശോധനകളിലൂടെ നഷ്ടപ്പെട്ട മുതൽ തിങ്കളാഴ്ച തിരികെ ലഭിക്കുകയായിരുന്നു.സബ്ബ് ഇൻസ്പെക്ടർ ടി.അരവിന്ദാക്ഷനൊപ്പം സിവിൽ പോലീസ് ഓഫീസർമാരായ ആദർശ്,രാജൻ,പി.എസ്.രഞ്ജിത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം