ദേവ ഹരിതം പദ്ധതിക്ക് തൃത്താലയിൽ തുടക്കം


തൃത്താല | ഹരിത കേരള മിഷന്റെയും സുസ്ഥിര തൃത്താല പദ്ധതിയുടെയും പ്രഥമ പരിഗണനാ പദ്ധതികളിലൊന്നായ ‘ദേവ ഹരിതം’ പദ്ധതിക്ക് തൃത്താല നിയോജക മണ്ഡലത്തിൽ തുടക്കം കുറിച്ചു. ആനക്കര പഞ്ചായത്തിലെ പെരുമ്പലം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെൻററി കാര്യ വകുപ്പ് മന്ത്രി ശ്രീ എം.ബി. രാജേഷ് വൃക്ഷതൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.

ബഹു. ആനക്കര പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ. മുഹമ്മദ് പൊതുയോഗത്തിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി ജ്യോതിലക്ഷ്മി സ്വാഗതം പറഞ്ഞു. ഹരിതകേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ ശ്രീമതി നീരജ രാമദാസ് പദ്ധതി വിശദീകരിച്ചു. ക്ഷേത്രം ചെയർമാൻ ശ്രീ ദാസൻ നന്ദി രേഖപ്പെടുത്തി.

കാലാവസ്ഥാ വ്യതിയാനം, ഭൂഗർഭ ജല ശോഷണം തുടങ്ങിയ പ്രശ്നങ്ങൾക്ക് പരിഹാരമായും പരിസ്ഥിതി പുനഃസ്ഥാപനത്തിനായും ചെറു വനങ്ങൾ സൃഷ്ടിക്കുന്നതാണ് ‘പച്ച തുരുത്ത്’ പദ്ധതിയുടെ ലക്ഷ്യം. ദേവാലയങ്ങളിൽ സൃഷ്ടിക്കുന്ന പച്ചതുരുത്തുകൾക്ക് ‘ദേവ ഹരിതം’ എന്നാണ് പേര്. നക്ഷത്രമരങ്ങളും ജലസംഭരണിയായി കണക്കാക്കപ്പെടുന്ന കുളവെട്ടി മരങ്ങളുമാണ് പ്രധാനമായും നട്ടത്. പദ്ധതിക്കാവശ്യമായ തൈകൾ തൃശൂർ സെന്റ് തോമസ് കോളേജ് നൽകി. മണ്ഡലത്തിലെ എല്ലാ ആരാധനാലയങ്ങളിലും തദ്ദേശസ്ഥാപനങ്ങളുടെയും ജനപങ്കാളിത്തത്തോടെയും പദ്ധതി വ്യാപിപ്പിക്കാനാണ് ഹരിത കേരള മിഷന്റെ ലക്ഷ്യം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം