തൃത്താല വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര മേളയുടെ ലോഗോ പ്രകാശനം

തൃത്താല വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര മേളയുടെ ലോഗോ പ്രകാശന ചടങ്ങ് സംഘടിപ്പിച്ചു. കുമരനല്ലൂരിൽ നടന്ന ചടങ്ങിൽ എ.ഇ.ഒ കെ.പ്രസാദ് പ്രകാശനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് വി.കെ മനോജ്കുമാർ അധ്യക്ഷത വഹിച്ചു. 8, 9, 10 തിയ്യതികളിൽ കുമരനല്ലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലാണ് ശാസ്ത്രമേള. ജില്ലാ പഞ്ചായത്ത് അംഗം വി.പി ഷാനിബ, പ്രിൻസിപ്പൽ എ.എസ് ബീന, പ്രധാന അധ്യാപകൻ ഒ.വിനോദ്, പി.ഇ ബ്രാഹീംകുട്ടി, അലി കുമരനല്ലൂർ, പി.രാജീവ്, വിസ്ഡം അലി, എം. ഷാനവാസ് തുടങ്ങിയവർ സംബന്ധിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം