കുടുംബശ്രീ മിഷന്‍ സംഘടിപ്പിക്കുന്ന പതിമൂന്നാമത് ദേശീയ സരസ് മേളയ്ക്ക് തൃത്താല മണ്ഡലത്തിലെ ചാലിശ്ശേരി വേദിയാകുന്നു.ദേശീയ സരസ് മേളയുടെ വിജയത്തിനായി ഇന്ന് വൈകീട്ട് 3 മണിക്ക് ചാലിശ്ശേരി അന്‍സാരി കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘാടക സമിതി രൂപീകരണ യോഗം ചേരും.തദ്ദേശ സ്വയംഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് യോഗം ഉദ്ഘാടനം ചെയ്യും.
വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ സംരംഭകര്‍ ഉത്പാദിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ലഭിക്കുന്ന 250-ലധികം വിപണന സ്റ്റാളുകള്‍ പത്ത് ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ സജ്ജീകരിക്കും. ഇതര സംസ്ഥാനങ്ങളിലെ രുചിവൈവിധ്യം വിളമ്പുന്ന ഫുഡ്കോര്‍ട്ട്, കലാ - സാംസ്‌കാരിക രംഗത്തെ പ്രഗത്ഭര്‍ പങ്കെടുക്കുന്ന കലാപരിപാടികള്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകള്‍, അനുബന്ധപരിപാടികള്‍ എന്നിവയെല്ലാം മേളയുടെ ഭാഗമായി ഉണ്ടായിരിക്കും.
