
കൂറ്റനാട് ഏളവാതുക്കൽ അമ്പലത്തിന് സമീപം താമസിക്കുന്ന പരേതനായ പൂവ്വത്തിങ്കൽ പയ്യട ഗോവിന്ദൻ നായരുടെയും പരേതയായ ലക്ഷ്മികുട്ടിയമ്മയുടെയും മകൻ ബാലസുബ്രഹ്മണ്യൻ (മണി – 44) ശനിയാഴ്ച രാവിലെ ശബരിമലയിലേക്കുള്ള യാത്രയ്ക്കിടെ പമ്പയിൽ ഹൃദയാഘാതം മൂലം നിര്യാതനായി.
ബാഗ്ലൂരിലാണ് ജോലി ചെയ്തിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സഹപ്രവർത്തകരോടൊപ്പം ശബരിമലയിലേക്ക് യാത്ര തിരിച്ചത്. യാത്രയ്ക്കിടെ പമ്പയിൽ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മരിച്ചു.
ഭാര്യ: വിനീത, മക്കൾ: മധു, മഹി, സഹോദരികൾ: ആശ, ഉഷ
സംസ്കാരചടങ്ങ് ഞായറാഴ്ച രാവിലെ 11 മണിക്ക് ഷൊർണ്ണൂർ ശാന്തിതീരത്തിൽ നടക്കും.
VD സതീശൻ അന്ന് നിയമസഭയിൽ പറഞ്ഞത് പോലെ യുവാക്കളിലെ ഹൃദയാഘാത മരണങ്ങളും മറ്റും വിശകലനം ചെയ്ത് ഇതിന് ഒരു സുപ്രധാന കാരണം കണ്ട് പിടിച്ച് വേണ്ട ചികിത്സാ സഹായങ്ങൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്..... അതിനായി ഈ സർക്കാർ ജനങ്ങളെ ആത്മാർത്ഥമായി സഹായിക്കേണ്ടതുണ്ട്.
മറുപടിഇല്ലാതാക്കൂവളരെ ശരിയാണ് പിന്നെ കൂതറ കമ്പനികളുടെ മദ്യവും നിരോധിക്കണം
മറുപടിഇല്ലാതാക്കൂ