സ്ത്രീ ഉപഭോക്താക്കൾക്ക് പ്രത്യേക വിലക്കുറവുമായി സപ്ലൈകോ; നവംബർ 1 മുതൽ പ്രാബല്യത്തിൽ




സ്ത്രീ ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുമായി സപ്ലൈകോ മുന്നോട്ട്. നവംബർ ഒന്നു മുതൽ സബ്സിഡിയില്ലാത്ത ഉൽപ്പന്നങ്ങൾക്കു 10 ശതമാനം വിലക്കുറവ് ലഭ്യമാകും. സപ്ലൈകോ നിലവിൽ നൽകുന്ന ഇളവുകൾക്ക് പുറമേയാണിത് എന്നാണ് ഭക്ഷ്യവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചത്.

നവംബർ ഒന്നുമുതൽ വിവിധതരത്തിലുള്ള പുതിയ പദ്ധതികൾ നടപ്പാക്കാനും സപ്ലൈകോ തയ്യാറെടുപ്പിലാണ്. പ്രതിമാസം 250 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.

രാജ്യത്തെ 14 ജില്ലകളിലുമുള്ള സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകൾ ഉടൻ ആരംഭിക്കും. ഇതിലൂടെ 140 നിയോജക മണ്ഡലങ്ങളിലെയും ഉപഭോക്താക്കൾക്ക് വിലക്കുറവിന്റെ പ്രയോജനം ലഭിക്കും.

ഉപഭോക്താക്കളുടെ സൗകര്യത്തിനായി പ്രിവിലേജ് കാർഡുകൾ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ, ആറ് പുതിയ പെട്രോൾ പമ്പുകൾ ആരംഭിക്കുന്നതിനും സപ്ലൈകോ പദ്ധതിയിടുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം