
ഭാരതപ്പുഴയിൽ നീന്താൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പരുതൂർ പഞ്ചായത്തിലെ മുടപ്പക്കാട് സ്വദേശി തോട്ടത്തിൽ അൻഷിദ് (18) ആണ് പുഴയിൽ നീന്തുന്നതിനിടെ കുഴഞ്ഞ് മുങ്ങി മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്കാണ് കൂട്ടുകാരുമൊത്ത് വീടിനടുത്തെ പുഴയിൽ ഇറങ്ങിയത്. അക്കരയ്ക്ക് നീന്തുന്നതിനിടെ കുഴയുകയും വെള്ളത്തിൽ മുങ്ങുകയും ആയിരുന്നു. തുടർന്ന് ഫയർഫോഴ്സും പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരുടെയും പരിശ്രമത്തിൽ വൈകിട്ട് നാലരയോടെ മൃതദേഹം കണ്ടെത്തി. പോലീസ് ഇൻവെസ്റ്റ് നടപടികൾക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.