കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

 

തിരുവനന്തപുരം:സംസ്ഥാനത്ത്തുലാവർഷത്തിന്മുന്നോടിയായിമഴകനക്കുന്നു. ഇന്നും നാളെയുംമധ്യ-തെക്കൻജില്ലകളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനുംസാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവിഭാഗം.ഇന്ന്തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട് ആണ്. നാളെകൊണ്ട്തെക്ക്പടിഞ്ഞാറൻകാലവർഷംവിടവാങ്ങും.തുലാവർഷത്തിനുള്ളഅന്തരീക്ഷഘടകങ്ങൾഅനുകൂലമാണ്.ഈദിവസങ്ങളിൽഇടിയോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന്കേരള ലക്ഷദ്വീപ്തീരങ്ങളിൽമത്സ്യബന്ധനത്തിന് വിലക്കേർപ്പെ ടുത്തിയിട്ടുണ്ട്.

ജാഗ്രത നിര്‍ദേശം:-

ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍,മലവെള്ളപ്പാച്ചില്‍സാധ്യതയുള്ള പ്രദേശങ്ങളില്‍താമസിക്കുന്നവര്‍അധികൃതരുടെനിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.നദിക്കരകള്‍, അണക്കെട്ടുകളുടെകീഴ്പ്രദേശങ്ങള്‍എന്നിവിടങ്ങളില്‍താമസിക്കുന്നവരുംജാഗ്രതപുലര്‍ത്തണം.

ശക്തമായകാറ്റിന്സാധ്യതയുള്ളതിനാല്‍അടച്ചുറപ്പില്ലാത്തവീടുകളില്‍താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍താമസിക്കുന്നവരുംപ്രത്യേകജാഗ്രതപാലിക്കേണ്ടതാണ്.അപകടാവസ്ഥമുന്നില്‍ കാണുന്നവര്‍അധികൃതരുമായിബന്ധപ്പെട്ട്സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്സുരക്ഷാമുന്‍കരുതലിന്റെഭാഗമായിമാറിതാമസിക്കണം.കാറ്റില്‍മരങ്ങള്‍കടപുഴകിവീണുംപോസ്റ്റുകള്‍തകര്‍ന്നുവീണുംഉണ്ടാകാനിടയുള്ളഅപകടങ്ങളെയുംശ്രദ്ധിക്കേണ്ടതാണ്.

ശക്തമായമഴപെയ്യുന്നസാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍മുറിച്ചുകടക്കാനോ,നദികളിലോമറ്റ്ജലാശയങ്ങളിലോകുളിക്കാനോമീന്‍പിടിക്കാനോമറ്റ്ആവശ്യങ്ങള്‍ക്കോഇറങ്ങാന്‍പാടുള്ളതല്ല.ജലാശയങ്ങള്‍ക്ക്മുകളിലെമേല്‍പ്പാലങ്ങളില്‍കയറികാഴ്ചകാണുകയോസെല്‍ഫിഎടുക്കുകയോകൂട്ടംകൂടിനില്‍ക്കുകയോ ചെയ്യാന്‍പാടുള്ളതല്ല.മഴശക്തമാകുന്നഅവസരങ്ങളില്‍അത്യാവശ്യമല്ലാത്തയാത്രകള്‍പൂര്‍ണമായുംഒഴിവാക്കുക.വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെപൂര്‍ണ മായി ഒഴിവാക്കേണ്ടതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം