തൃത്താലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഇൻഡോർ ബാഡ്മിന്റൺ കോർട്ട് ഉദ്ഘാടനം ചെയ്തു

തൃത്താല: ആധുനിക സൗകര്യങ്ങളോടെ തൃത്താലയിൽ നിർമ്മിച്ച ഇൻഡോർ ബാഡ്മിന്റൺ കോർട്ട് ഔപചാരികമായി നാടിന് സമർപ്പിച്ചു.
എം.എൽ.എയും മന്ത്രിയുമായ എം.ബി. രാജേഷ് കോർട്ട് ഉദ്ഘാടനം നിർവഹിച്ചു. അദ്ദേഹം നേരിട്ട് കോർട്ടിൽ ഇറങ്ങി ബാഡ്മിന്റൺ കളിച്ചും ഈ പുതിയ സൗകര്യത്തിന് മികച്ച തുടക്കം കുറിച്ചു.

ഉദ്ഘാടനത്തോടനുബന്ധിച്ച് 20 ഓളം ടീമുകൾ പങ്കെടുത്ത ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു. പരിശീലനത്തിനും മത്സരങ്ങൾക്കും അനുയോജ്യമായ രീതിയിൽ മൂന്ന് കോർട്ടുകളോടുകൂടി, വിശാലമായ വാഹന പാർക്കിംഗ് സൗകര്യത്തോടുകൂടി, തൃത്താല ആശുപത്രിക്ക് സമീപം സ്വകാര്യ ഉടമസ്ഥതയിൽ നിർമ്മിച്ചിരിക്കുന്ന ഈ പുതിയ കോർട്ട്, പ്രദേശത്തെ കായികാസക്തർക്കും വളർന്നു വരുന്ന താരങ്ങൾക്കും പുതിയ പ്രതീക്ഷയാണ് നൽകുന്നത്.

മുൻ എം.എൽ.എ വി.ടി. ബൽറാം മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസൻ, വാർഡ് മെമ്പർമാരായ പത്തിൽ അലി, എം. ഗോപിനാഥൻ, ഹമീദ് ആലൂർ, എം. താഹിർ മാസ്റ്റർ (ടി.എഫ്.എ) എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഹനീഫ ചോലക്കൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ഇബ്രാസ് സ്റ്റേഡിയം ഡയറക്ടർ ഇബ്രാഹിം എം.എൻ എല്ലാ അതിഥികൾക്കും പങ്കെടുത്തവർക്കും നന്ദി രേഖപ്പെടുത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം